Shownotes
ഏതാനും മാസങ്ങളുടെ മാത്രം പ്രായമുള്ള ഒരു ‘പാർട്ടി’ ദേശീയ തലസ്ഥാനത്തെ സമരവീര്യത്താൽ വിറപ്പിക്കുകയാണ്. അതിനു നേതൃത്വം നൽകുന്നതാകട്ടെ ജെൻസീ എന്നു നാം പേരിട്ടു വിളിച്ച യുവതീയുവാക്കൾ ഉൾപ്പെടുന്ന പുതുതലമുറയും. യൂണിഫോമിട്ട കുട്ടികളും ആ സമരക്കൂട്ടത്തിലുണ്ട്. റിട്ടയർ ആയവർ വരെ ജന്തർ മന്തറിലെത്തി ചോദിക്കുന്നു– ‘ഈ കുട്ടികളെ ഞങ്ങളെങ്ങനെ ഈ സമരഭൂമിയിൽ തനിയെ ഇട്ടിട്ടു പോകും!’. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും ഒടുവിൽ സിജെപി എന്ന കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണ നൽകി സമരത്തിന്റെ മുൻനിരയിലെത്തിയിരിക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ് പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും പറഞ്ഞു…
Website: omny.fm

