Notes d’épisode
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിലൊരാൾ, പ്രതിവർഷം 1000 കോടിയുടെ ബിസിനസ് ചലച്ചിത്രമേഖലയ്ക്കു സമ്മാനിക്കുന്ന നടൻ. അങ്ങനെയൊരാൾ പെട്ടെന്നൊരു നാൾ സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നു, അതും കരിയറിന്റെ ഏറ്റവും ഉയരങ്ങളിലെത്തി നില്‍ക്കുന്ന സമയത്ത്. ടിവികെ എന്ന പാർട്ടിയുണ്ടാക്കി തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാകുമോ ജനുവരി 9ന് റിലീസാകുന്ന ‘ജനനായകൻ’? വിജയ് ഇനി സിനിമയിലേക്ക് തിരികെ വരില്ലേ? രാഷ്ട്രീയത്തിൽ എന്താണ് വിജയ്‌യുടെ ഭാവി? സിനിമയിലേതു പോലെ രാഷ്ട്രീയത്തിലുടെ ‘മാസിനെ’ ആകർഷിക്കാൻ വിജയ്ക്കു സാധിക്കുമോ? പരിശോധിക്കുകയാണ് ‘കമന്റടി’…
Site web: omny.fm

